Tuesday, February 9, 2010

ഒരു യുഗ്മഗാനം

M:
ചെമ്പനീര്‍പ്പൂനിന്‍ മുടിയില്‍ ചാര്‍ത്തീ
കൈകളിലാകെ സൌരഭ്യം-എന്‍
കൈകളിലാകെ സൌരഭ്യം
F:
*പൂവുനല്‍കീടുന്ന കൈയില്‍നിന്നും
പോവുകയില്ലാ സുഗന്ധം—എങ്ങും
പോവുകയില്ലാ സുഗന്ധം



M:
താരകാകീര്‍ണ്ണമാം ആകാശമച്ചകം
കാണുന്നുവോ ദൂരെ ദൂരേ?
F:
താനേതിരിയുന്നൊരീ നല്ല ഭൂമിയെ
രാകേന്ദു നോക്കിയിരിപ്പൂ
M and F:
സ്നേഹമാം കാന്തികരശ്മികളാല്‍ നമ്മെ
മാറോടു ചേര്‍ക്കുന്നു ഭൂമി
വാത്സല്യധാരയാം ഭൂമി



M:
രാഗിണീ, നിന്‍ നീള്‍മിഴികളിലിന്നെന്‍റ്റെ
രൂപമല്ലോ തെളിയുന്നൂ
F:
കാമുകാ, നിന്‍ പ്രേമഗീതിയിലാകെയെന്‍
രാഗമല്ലോ നിറയുന്നൂ
M and F:
ജന്മാന്തരസ്നേഹനൂലിലാരോ കോര്‍ത്ത
പൊന്നിലഞ്ഞിപ്പൂക്കള്‍ നമ്മള്‍
നല്ലിലഞ്ഞിപ്പൂക്കള്‍ നമ്മള്‍
=======================================================
* "The fragrance always stays in the hand that gives the rose." --Hada Bejar

4 comments:

ബൈജു (Baiju) said...

ഒരു യുഗ്മഗാനം............

ഗീത said...

ഇത് ബ്ലോഗ് ഗായകരോട് ഈണമിട്ട് പാടി കേള്‍പ്പിക്കാന്‍ പറയൂ ബൈജു.

Mahesh Cheruthana/മഹി said...

ബൈജു,

ഇഷ്ടമായി!
ഗീതേച്ചി പറഞ്ഞപോലെ ഈണമീട്ട് പാടേണ്ടതു തന്നെ!

ബൈജു (Baiju) said...

ഗീതേച്ചീ, മഹീ നന്ദി...