Monday, April 6, 2009

ഒരു വിഷുഗീതം..............


ഏവര്‍ക്കും വിഷു ആശംസകള്‍

കര്‍ണ്ണികാരച്ചില്ലകള്‍
‍പൊന്നണിഞ്ഞു നില്ക്കയായ്
കണ്ണില്‍നാണമാര്‍ന്നൊരോമല്‍
കന്യയാം വധുവെന്നപോല്‍

നല്‍വിഷുവിന്‍ നാള്‍കളെത്തി
എന്നുപാടും പൈങ്കിളിതന്‍
ചുണ്ടിലെയരുണാഭയാകേ
വാകയണിയുകയായ്-ഇള
പൂവുചൂടുകയായ്

കൈയിലൊരുവെണ്‍നാണ്യവുമായ്
ഉള്ളിലാകെസ്നേഹവുമായ്
മഞ്ജുവാമൊരു ഗീതിപോലേ
അമ്മയണയുകയായ്-വിഷു
ധന്യമാവുകയായ്
==================
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

13 comments:

ബൈജു (Baiju) said...

ഏവര്‍ക്കും വിഷു ആശംസകള്‍............

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ. വിഷു ആശംസകള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സലായി !

വിഷു ആശംസകള്‍

കെ.കെ.എസ് said...

kollaam..

ബൈജു (Baiju) said...

ശ്രീ, പ്രിയ,കെ.കെ.എസ് നന്ദി...

G. Nisikanth (നിശി) said...

ബൈജൂസ്,

എനിക്കാദ്യത്തെ ഉപമയങ്ങിഷ്ടപ്പെട്ടു, “കന്യയാംവധു എന്നപോൽ” എന്നത്. അതിലെ അർത്ഥഭാവവും ഇഷ്ടപ്പെട്ടു. ആ വരികണ്ടപ്പോൾ “ഈറൻമുകിൽമാലകളിൽ ഇന്ദ്രധനുസ്സെന്നപോലെ..”എന്ന വരിയാണ് മനസ്സിൽ തെളിഞ്ഞത്. അതുപോലെ മനോഹരമാണിതും.

എല്ലാ വിധ ആശംസകളും
സസ്നേഹം
നിശി

കെ.കെ.എസ് said...

കവിത കൊള്ളാം.പിന്നെ ശില്പാരാമത്തിലെ കാഴ്ചകൾ സുന്ദരം..അടികുറിപ്പുകൾ രസകരം..

കെ.കെ.എസ് said...

കവിത കൊള്ളാം.പിന്നെ ശില്പാരാമത്തിലെ കാഴ്ചകൾ സുന്ദരം..അടികുറിപ്പുകൾ രസകരം..

ബഹുവ്രീഹി said...

maashe!!!

ith kandillaayirunnu :(

ഹരിശ്രീ said...

നന്നായിരിയ്ക്കുന്നു...

ആശംസകളോടെ...

:)

ബൈജു (Baiju) said...

സര്‍വ്വശ്രീ:

ചെറിയനാടന്‍
കെ.കെ.എസ്
ബഹുവ്രീഹി
ഹരിശ്രീ
നന്ദി............

സ്നേഹതീരം said...

പോസ്റ്റുകളെല്ലാം വളരെ നന്നായിരിക്കുന്നു, പ്രത്യേകിച്ച് പാബ്ലോ നെരൂദയുടെ കവിതകളെ പരിഭാഷപ്പെടുത്തിയത്. ഞാനും പാബ്ലോ നെരൂദയുടെ ഒരു ആരാധികയാണ്. അദ്ദേഹത്തിന്റെ വരികളിലെ ലാളിത്യമാണ് എനിക്കേറെ ഇഷ്ടം.

ആശംസകളോടെ..

ബൈജു (Baiju) said...

സ്നേഹതീരം: ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി