Tuesday, November 25, 2008

ഈ രാവില്‍ ഞാനെഴുതീടും—പാബ്ളോ നെരൂദ


Malayalam Translation of Pablo Neruda's Tonight I can Write.

പാബ്ളോ നെരൂദയുടെ ഇരുപത്പ്രേമകവിതകളും ഒരു നൈരാശ്യഗീതവും (Twenty Poems of Love and a Song of Despair—1924) എന്ന സമാഹാരത്തില്‍ ഒടുവിലായ് ചേര്‍ത്തിരിക്കുന്നതാണ്‌ "ഈ രാവില്‍ ഞാനെഴുതീടും " (Tonight I can Write) എന്ന കവിത.

സ്നേഹിച്ചുതീരാത്തൊരുമനസ്സിന്‍റ്റെ വ്യാകുലതയും, നിസ്സഹായതയും, അന്ത:സംഘര്‍ഷങ്ങളും ഈ കവിതയിലൂടെ പുറത്തുവരുന്നു. പ്രണയിനിയുടെ സൌന്ദര്യത്തെ അഭൌമമാക്കിമാറ്റാതെ, അവളെപ്പറ്റി, ആ പ്രണയത്തെപ്പറ്റി (നഷ്ടനീഡത്തെപ്പറ്റിയുള്ള പക്ഷിയുടെ പാട്ടുപോലെ) പാടുകയാണ്‌ കവി. ആ രാത്രികള്‍ കഴിഞ്ഞുപോയവയാണെങ്കിലും നീലത്താരകളും, വിരഹിയായ കാറ്റുമെല്ലാം ഓര്‍മ്മകളെ മുള്ളുകൊണ്ടു തൊട്ടുണര്‍ത്തുന്നു. ഏറ്റവും ശോകാര്‍ദ്രമായ വരികള്‍ കവി എഴുതിപ്പോകുന്നു.

"നിന്നെ ഞാന്‍ സ്നേഹിക്കുന്നതേയില്ല" എന്ന് ഒരുവട്ടം പാടുമ്പോള്‍, അതിന്‍റ്റെ പ്രതിധ്വനിയായി നൂറ്റൊന്നാവര്‍ത്തിക്കുന്നത്‌, "നിന്നെ ഞാന്‍ സ്നേഹിക്കുന്നു" എന്നതാണ്‌. പ്രണയത്തിന്‍റ്റെ സങ്കീര്‍ണ്ണമായ മറ്റൊരു മുഖം. ആ ജ്വാലാമുഖമാണ്‌ ഈ കവിതയിലൂടെ കവി നമുക്കു കാട്ടിത്തരുന്നത്.

"അവളെ ഞാന്‍ പ്രേമിച്ചിരുന്നു
ചിലവേളകളില്‍ അവള്‍ എന്നെയും"—എന്നും

"അവളെന്നെ പ്രേമിച്ചിരുന്നു
ചിലവേളകളില്‍ ഞാന്‍ അവളേയും"—എന്നുമുള്ള വരികളിലെ അസന്ദിഗ്ദ്ധതയുടെ കാരണം കവി തന്നെ വെളിപ്പെടുത്തുന്നു:

"പ്രണയമെത്രമേല്‍ ഹ്രസ്വമറിയുക"

പുതു"കമ്രശോണസ്ഫടികവളകള്‍"*ത്തേടി പ്രണയിനി പോയതിനാലാണോ, പ്രണയഭംഗമുണ്ടായത്? അറിയില്ല. കാരണമെന്തുമാവട്ടെ, തന്‍റ്റെ പ്രണയത്തിന്‌ അവളെ ഒപ്പം നിറുത്തുവാനായില്ല എന്നു പാടുന്നൂ കവി.

അതേ, പ്രണയമാകുന്ന മഴ പെയ്തുതോര്‍ന്നിരിക്കുന്നു. മഴപാടിയ പാട്ടുകള്‍ ഓര്‍ത്തുപാടുന്ന മാമരത്തെപ്പോലെ, ഒരുകുറികൂടിപ്പാടാതിരിക്കുവാന്‍ കവിയ്ക്കാകുന്നില്ല:

"ഇത്തരം നിശകളിലെത്രയോ കുറി
ഞാനീക്കൈകളാലത്തന്വിയെ
പുണര്‍ന്നതിനാലാവാം
അവള്‍തന്‍ വേര്‍പാടിനാല്‍
എന്‍മനം അസന്തുഷ്ടം"====================================================================

Tonight I can write the saddest lines.
Write, for example, "The night is starry
and the stars are blue and shiver in the distance."

The night wind revolves in the sky and sings.

Tonight I can write the saddest lines.
I loved her, and sometimes she loved me too.

Through nights like this one I held her in my arms.
I kissed her again and again under the endless sky.

She loved me, sometimes I loved her too.
How could one not have loved her great still eyes.

Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.

To hear the immense night, still more immense without her.
And the verse falls to the soul like dew to the pasture.

What does it matter that my love could not keep her.
The night is starry and she is not with me.

This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.

My sight tries to find her as though to bring her closer.
My heart looks for her, and she is not with me.

The same night whitening the same trees.
We, of that time, are no longer the same.

I no longer love her, that's certain, but how I loved her.
My voice tried to find the wind to touch her hearing.

Another's. She will be another's. As she was before my kisses.
Her voice, her bright body. Her infinite eyes.

I no longer love her, that's certain, but maybe I love her.
Love is so short, forgetting is so long.

Because through nights like this one I held her in my arms
my soul is not satisfied that it has lost her.

Though this be the last pain that she makes me suffer
and these the last verses that I write for her.ഈ രാവില്‍ ഞാനെഴുതീടും

------------------

ഏറ്റവും ശോകാര്‍ദ്രമാം
വരികളെല്ലാമിന്നു
രാത്രിയിലെഴുതുവാന്‍
എനിയ്ക്കു കഴിഞ്ഞീടും"
ഈ നിശ ശിഥിലമായ്,
വിദൂരതയിലിന്നീ നീല-
ത്താരകള്‍ വിറകൊള്‍വൂ"—ഇങ്ങനെ

രാക്കാറ്റു വാനിലലഞ്ഞുപാടീടുന്നൂ,
ഏറ്റവും ശോകാര്‍ദ്രമാംവരികളെല്ലാമിന്നു-
രാത്രിയിലെഴുതുവാന്‍എനിയ്ക്കു കഴിഞ്ഞീടും
അവളെ ഞാന്‍ പ്രേമിച്ചിരുന്നു
ചിലവേളകളില്‍ അവള്‍ എന്നെയും

ഇത്തരം നിശകളിലെത്രയോ കുറി
ഞാനീക്കൈകളാലത്തന്വിയെ
ആശ്ലേഷിച്ചിരിക്കുന്നൂ
അന്തമില്ലാത്തൊരീ വാനമേലാപ്പിന്‍ താഴെ
എത്രയോവട്ടംവീണ്ടുംഅവളെച്ചുംബിച്ചൂ ഞാന്‍

അവളെന്നെസ്നേഹിച്ചിരുന്നു
ചിലവേളകളില്‍ ഞാന്‍ അവളെയും
നിഷ്പന്ദമനോജ്ഞമാം
ആ വിടര്‍മിഴികളെ സ്നേഹിക്കാതിരിക്കുവാന്‍
എനിയ്ക്കു കഴിഞ്ഞെന്നോ?

ഇല്ലവളെനിയ്ക്കൊപ്പമെന്നോര്‍ത്തീടുവാനായ്
ആ നഷ്ടസ്മൃതികളെ മെല്ലെപ്പുല്‍കുവാനായ്
ഏറ്റവും ശോകാര്‍ദ്രമാംവരികളെല്ലാമിന്നു
രാവില്‍ ഞാനെഴുതീടും

പുല്‍മേട്ടിലരിയോരു തൂമഞ്ഞുകണം പോലേ
ആത്മാവില്‍ കവിതവന്നിറ്റിറ്റു വീണീടുന്നൂ
ദീര്‍ഘമീരാവ്, അവളരികിലില്ലായ്കയാല്‍
ദീര്‍ഘതയേറീട്ടന്തം കാണാതെ പോയീടുന്നൂ

അവളെ നേടീടുവാനെന്‍ രാഗത്തിനായീലല്ലോ
ഈ നിശ ശിഥിലമെന്‍ പ്രിയയില്ലെനിക്കൊപ്പം
ആ വിദൂരതയില്‍നിന്നുമാരാരേ പാടീടുന്നൂ
പ്രിയതന്‍ വേര്‍പാടിനാല്‍ എന്‍മനം അസന്തുഷ്ടം

അവളില്ലെനിക്കൊപ്പ,മെങ്കിലുമൊരുകുറി
അവളെക്കാണാന്‍ മെല്ലെ ആയുന്നൂ മിഴികളും
എന്നകതാരും വ്യര്‍ത്‌ഥം!

അന്നത്തേപ്പോലേയിന്നും ഈ നിശ
ഒരേമരച്ചില്ലകള്‍ തിളക്കുന്നൂ
അന്നത്തെ നമ്മളെങ്ങോ?
നാമെത്രമേല്‍ മാറിപ്പോയി

ഇല്ല, ഞാനവളെ സ്നേഹിക്കുന്നതേയില്ല
പക്ഷേ, യെത്രമേല്‍ അവളെ ഞാന്‍ സ്നേഹിച്ചിരുന്നെന്നോ?
എന്‍നാദമീയിളംകാറ്റോടു ചേര്‍ന്നീടുന്നൂ
എന്‍ പ്രിയതമയെത്തേടിത്താന്‍ പോയീടുന്നു

അനന്തസുന്ദരമാം മിഴിയിണയും മൊഴികളും
സുവര്‍ണ്ണസുന്ദരമാകുമാമേനിയും
ഒടുവിലന്യന്‍റ്റേതായിടും
പണ്‍ടെന്‍റ്റെ മുത്തങ്ങള്‍ക്കു പാത്രമായിരുന്നവള്‍
ഇനി മറ്റേതോകൈയില്‍............................

ഇല്ലിനിയൊരിക്കലുമവളെ ഞാന്‍ സ്നേഹിക്കില്ല
എങ്കിലുമവളെ ഞാന്‍ സ്നേഹിച്ചു പോയേക്കാം
പ്രണയമെത്രമേല്‍ ഹ്രസ്വമറിയുക
എല്ലാംമറന്നിടാന്‍ എത്രയോനാള്‍കള്‍ വേണം

ഇത്തരം നിശകളിലെത്രയോ കുറി
ഞാനീക്കൈകളാലത്തന്വിയെപുണര്‍ന്നതിനാലാവാം
അവള്‍തന്‍ വേര്‍പാടിനാല്‍
എന്‍മനം അസന്തുഷ്ടം

ചിലപ്പോളിതായിടാം, എന്നില്‍
അവള്‍തൊട്ടുണര്‍ത്തുന്നോരൊടുക്കത്തേ നോവ്
ചിലപ്പോളിതായിടാം, ഞാന്‍
അവള്‍ക്കായെഴുതുന്നോരൊടുക്കത്തേ ഗാനം
=================================
*കന്യമാര്‍ക്ക് നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടികവളകള്‍—വൈലോപ്പിള്ളി

18 comments:

ബൈജു (Baiju) said...

പാബ്ളോ നെരൂദയുടെ 'ഈ രാവില്‍ ഞാനെഴുതീടും'...............

പാമരന്‍ said...

നല്ല ശ്രമം മാഷെ. നന്ദി.

ശ്രീഹരി::Sreehari said...

ഇതേ കവിത ചുള്ളിക്കാട് മൊഴിമാറ്റം ചെയ്തത് വായിച്ചുവോ?

ബൈജു (Baiju) said...

പാമരന്‍മാഷേ നന്ദി:)

ശ്രീഹരിമാഷേ: ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റ്റേയും, ശ്രീ. സച്ചിദാനന്ദന്‍റ്റേയും വിവര്‍ത്തനങ്ങള്‍ വായിച്ചിട്ടുണ്ട്. നന്ദി :)

smitha adharsh said...

good attempt

ബൈജു (Baiju) said...

Smitha Adharsh: Thanks :)

സ്നേഹതീരം said...

പാബ്ലോ നെരൂദയുടെ കവിതകള്‍ വിവര്‍ത്തനം ചെയ്യാനുള്ള ശ്രമം പോലും വല്ലാത്തൊരനുഭൂതിയാണ് നല്‍കുന്നത്, അല്ലേ. ഒരിക്കല്‍ ഞാനൊരു കവിത വിവര്‍ത്തനം ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു. സത്യം പറഞ്ഞാല്‍ കവിതയുടെ ലഹരിയില്‍ ചെയ്തുപോയതാണ് :)

lakshmy said...

നന്നായിരിക്കുന്നു വിവർത്തനം

ബഹുവ്രീഹി said...

പ്രകാശാ..

വിവർത്തനം അതി മനോഹരം.

കുംഭമാസ നിലാവുപോൽ കുമാരിമാരുടെ ഹൃദയം എന്നും ആരോ പറഞ്ഞിട്ടില്ലെ?

ബൈജു (Baiju) said...

സ്നേഹതീരം: ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.അഭിപ്രായത്തോട് യോജിക്കുന്നു. നെരൂദയുടെ കവിതകള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍, വിശുദ്ധമായ എന്തോഒന്നിനെ (something sacred) തൊടുമ്പോലെ ഒരനുഭവം.

ലക്ഷ്മി: ഈ സന്ദര്‍ശനത്തിനു നന്ദി :)

ബഹുവ്രീഹി: പ്രകാശാ, നന്ദി. "കുംഭമാസ നിലാവുപോലെ", എന്നതും കേട്ടിട്ടുണ്ട് [കണ്ടിട്ടും :)]. കന്യമാര്‍ക്ക് നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടികവളകള്‍—ഒന്ന്‌ പൊട്ടിയാല്‍ മറ്റൊന്ന്.

ഗീതാഗീതികള്‍ said...

ബൈജു, വിവര്‍ത്തനവും നെരൂദയുടെ കവിതപോലെ തന്നെ അതിമനോഹരം.

രണ്‍ജിത് ചെമ്മാട്. said...

ബൈജു വളരെ നന്നായിരിക്കുന്നു...
ഇപ്പോഴാണ് കാണാന്‍ കഴിഞ്ഞത്!
ഓര്‍ക്കുട്ടിലെ 'സമകാലിക കവിതാ'കമ്മ്യൂണിറ്റിയില്‍
ഈ കവിതയുടെ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സച്ചിദാനന്ദന്‍
എന്‍.പി ചന്ദ്രശേഖരന്‍ എന്നിവരെഴുതിയ മറ്റ് വിവര്‌ത്തനങ്ങള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്...
താങ്കളുടെ ഈ കവിതയും അതില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു....
'സമകാലിക കവിത'യുടെ ലിങ്ക് :

http://www.orkut.com/Main#CommMsgs.aspx?cmm=41921143&tid=5276918616601700113&start=1

മെയില്‍ ചെയ്യുമല്ലോ? : ranjidxb@gmail.com

ബൈജു (Baiju) said...

ഗീതേച്ചീ :) നന്ദി, വിവര്‍ത്തനം ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.

രണ്‍ജിത് ഭായ്: ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഞാന്‍ e-mail അയച്ചിട്ടുണ്ട് :)

B Shihab said...

നല്ല ശ്രമം മാഷെ. നന്ദി.

ബൈജു (Baiju) said...

B Shihab: നന്ദി :)

ജഗ്ഗുദാദ said...

Baiju,

Valare nannayirikkunnu... malayalathil ingane oru mozhi mattam nadathanam enkil bhashayil ulla avagaaham oohikkavunnathe ullu.. valare shakthavum yukthavum aaaya varikal...
abhinandanangal... iniyum orupadu ezhuthuka..

'Champakkara' busil paavathe poley irikkarulla baiju itra sarga sheshi ulla aalanennu arinjirunnilla...iniyulla postukalkkayi kaathirikunnu..

Sasneham
Jaggu Daada.

ബൈജു (Baiju) said...

Jaggu Daada: nandi. aaraNennulla oru 'glu' thaa mashe...

RATHEESH said...

valare manoharam kooduthal nerooda kavithakal pratheekshikkunnu