Monday, August 11, 2008

പാബ്ലോനെരുദയുടെ എണ്‍പത്തിയൊന്നാം ഗീതകം


Malayalam translation of Pablo Neruda’s Sonnet LXXXI.

വിശ്വമഹാകവി പാബ്ലോനെരുദയുടെ എണ്‍പത്തിയൊന്നാം ഗീതകം പരിഭാഷപ്പെടുത്തുവാനുള്ള ഒരു ചെറിയ ശ്രമം..... വിവര്‍ത്തനപ്പുഴയില്‍ ഒലിച്ചുപോയതു കവിത എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ......

=======================================
Already, you are mine
Sleep with your dream inside my dream
Love, pain, and work, must sleep now
The night turns on its invisible wheels,
and you are pure beside me as a sleeping amber
No one else, Love, will sleep in my dreams
You will go, we will go together, over the waters of time
No one else will travel through the shadows with me,
only you, evergreen, ever sun, ever moon.

Already your hands have opened their delicate fists
and let fall, without direction, their gentle signs,
your eyes closed like two graywings
I move after, following the folding water you carry:
the night, the Earth, the wind spin out the destiny
not only am I not without you, I alone am your dream
=======================================
ഇപ്പോള്‍ത്തന്നെ നീയെന്‍റ്റേതല്ലോ
എന്‍റ്റെ കിനാവിന്നുള്ളിലുറങ്ങുക
നിന്‍റ്റെ കിനാക്കളുമായ്.........

സ്നേഹനൊമ്പരങ്ങളും, ജോലിഭാരങ്ങളും
നിദ്രയെപ്പുല്‍കേണ്ടതാകുന്നു
അദൃശ്യമാം ചക്രങ്ങളില്‍
നിശ താനേതിരിയുമീവേളയില്‍
എന്‍റ്റെ ചാരെക്കിടക്കുന്നു നീ നല്ല-
കുന്തിരിക്കം പോലെ നിര്‍മ്മലമായവള്‍
നിത്യസ്നേഹമേ നീതന്നെയല്ലാതെ
മറ്റൊരാളില്ലെന്‍ കിനാവൊത്തുറങ്ങുവാന്‍
കാലമാമീപ്രവാഹിനിതാണ്ടുവാന്‍
നീ പോയിടും, നമ്മളൊപ്പമേ പോയിടും
നിത്യഹരിത നീ,
നിത്യതയെപ്പുല്കും ആദിത്യചന്ദ്രര്‍ നീ
മറ്റൊരാളും വരില്ലീനിഴലുകള്‍
ഒത്തുതാണ്ടുവാന്‍ എന്നോടുകൂടവേ

എത്രപേലവം മുഷ്ടി തുറന്നു നീ
ഹസ്തരേഖയെപ്പാട്ടിന്നു വിട്ടിതാ
ഭസ്മവര്‍ണ്ണമാം പക്ഷദ്വയം പോലെ
ഭദ്രേ നീ നിന്‍ മിഴികളടച്ചിതാ

എന്നും നിന്‍ കരതാരില്‍ നിറയുന്നോ-
രാര്‍ദ്രബിന്ദുക്കളെന്നെ നയിക്കുന്നു
രാത്രി, ഭൂമിയീക്കാറ്റുമിതെന്‍ വിധീ-
കംബളം മെല്ലെ നെയ്തുനീര്‍ത്തീടുന്നു

നിന്നെപ്പിരിഞ്ഞിരിക്കുന്നില്ല ഞാനെങ്കിലും
നിന്‍റ്റെ കിനാവിതീഞാനല്ലയോ?

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

12 comments:

ബൈജു (Baiju) said...

വിശ്വമഹാകവി പാബ്ലോനെരുദയുടെ എണ്‍പത്തിയൊന്നാം ഗീതകം പരിഭാഷപ്പെടുത്തുവാനുള്ള ഒരു ചെറിയ ശ്രമം.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിയ്ക്കുന്നു ബൈജൂ

Harold said...

നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

ബൈജു (Baiju) said...

പ്രിയ, ഹരോള്‍ഡ്: അഭിപ്രായത്തിനു നന്ദി

nithinz said...

Great effort! I liked this, "I alone am your dream".
... though he is alone, he still believe that he is the dream of somebody he has been close to!

Kichu $ Chinnu | കിച്ചു $ ചിന്നു said...

:)

ബൈജു (Baiju) said...

നിതിന്‍, കിച്ചു $ ചിന്നു: നന്ദി :)

K C G said...

ബൈജു, പരിഭാഷ നന്നായിട്ടുണ്ട്.

ഒപ്പം ബൈജുവിനോടൊരു ചെറിയ അസൂയയും. ഓ.എന്‍.വി. സാറിന്റെ കത്തു കിട്ടിയില്ലേ.
ഓ.എന്‍. വി.സാര്‍ ഞങ്ങളുടെ കോളേജില്‍ അദ്ധ്യാപകനായിരുന്നു. ഒരു വര്‍ഷം അദ്ദേഹത്തിന്റെ ക്ലാസ്സ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു റൂമില്‍ വച്ചായിരുന്നു. സാര്‍ ക്ലാസ്സ് എടുക്കുന്നത് മുഴുവന്‍ ഞങ്ങള്‍ പുറത്തുനിന്നു കേള്‍ക്കും...‍
അതു കേള്‍ക്കുന്നത് ഒരു അനുഭവം തന്നെ.

ബൈജു (Baiju) said...
This comment has been removed by the author.
ബൈജു (Baiju) said...

ഗീതേച്ചീ: ഇവിടെ വന്നതിനും, അനുഭവം പങ്കുവെച്ചതിനും നന്ദി.

ബൈജു (Baiju) said...

ഗീതേച്ചീ: ഇവിടെ വന്നതിനും, അനുഭവം പങ്കുവെച്ചതിനും നന്ദി.

ഗീത said...

Baiju, Happy Onam.