
ഒരു ഗാനം പോസ്റ്റ്ചെയ്യുന്നു..എല്ലാവര്ക്കും ഓണാശംസകള്‍.........
നിറവാര്‍ന്ന സ്നേഹമേ നിന്വരവോര്ത്തു ഞാന്‍
നിമിഷങ്ങളെണ്ണിക്കഴിഞ്ഞിടുന്നൂ
നിറമാര്‍ന്ന ജന്മാന്തരസ്നേഹബന്ധത്തിന്
നിനവുകളെന്നിലുയിരിടുന്നൂ
ത്രേതായുഗത്തിലെന് നേര്പാതിയായ് വന്നു
കാനനമാര്‍ഗം വരിച്ചവളേ
നീഹാരബിന്ദുപോലെങ്ങോ മറഞ്ഞൊരാ
വൈദേഹിതന്‍ മുഖമോര്ത്തിടുന്നൂ
കാളിന്ദിയാറ്റിന്‍ പുളിനങ്ങളില്‍ നമ്മള്
കാമുകീകാമുകരായിരുന്നൂ
വൃന്ദകള്‍തന്‍ സുഖസൌരഭമാകവേ
നമ്മെ വലംവച്ചു നിന്നിരുന്നൂ
ശാരോണിന് ചെമ്പനീര്‍പ്പൂക്കള്‍ മുകര്‍ന്നു നാം
സായന്തനദീപ്തി കണ്ടിരുന്നൂ
മാതളപ്പൂക്കളില്‍ തേന്‍നുകരാന്‍ വന്ന
സൂചീമുഖി നമ്മെ നോക്കിനിന്നൂ
ഇമചിമ്മിയിരവുകളെത്രപോയി
ഇളമതി മുഴുതിങ്കളായിമാറി
ഇടനെഞ്ഞിലോര്മ്മതന് പൂക്കളുമായിതാ
ഇവിടെഞാന്‍ നിന്നെയും കാത്തിരിപ്പൂ
9 comments:
ഒരു ഗാനം പോസ്റ്റ്ചെയ്യുന്നു..എല്ലാവര്ക്കും ഓണാശംസകള്‍.........
ശാരോണിന് ചെമ്പനീര്‍പ്പൂക്കള്‍ മുകര്‍ന്നു നാം
സായന്തനദീപ്തി കണ്ടിരുന്നൂ
മാതളപ്പൂക്കളില്‍ തേന്‍നുകരാന്‍ വന്ന
സൂചീമുഖി നമ്മെ നോക്കിനിന്നൂ
ആശംസകള്‍
nice one maashe..
നല്ല ഈണമൊത്ത വരികള്‍...ഇഷ്ടമായി. :)
മനോഹരം, മാഷേ...
ഓണാശംസകള്‍!
ഈ കമന്റുകൾക്കെല്ലാം സ്നേഹത്തോടെ നന്ദി പറയുന്നു...
ഒരു ഗാനം ഒരുപ്രേമ ഗാനം കൊള്ളാം മാഷേ നല്ല ലളിതമായ കവിത
നല്ല പ്രേമകവിത തന്നെ ബൈജു.
ഇത് ആല്‍ബമായി എന്നു വരും?
കൃഷ്ണഭദ്രമാഷേ, ഗീതേച്ചി ഈ സന്ദര്‍ശനങ്ങള്‍ക്കു നന്ദി.....
Post a Comment