
മേഘമാലകള്‍ക്കപ്പുറം ഏതോ
കാമുകന് നിന്നു പാടുന്നൂ
സ്നേഹസംഗീതമാലപിക്കുന്നൂ
ഭൂമി കാതോര്‍ത്തു നില്ക്കുന്നൂ
ശ്യാമവര്ണ്ണനാം നന്ദനന്ദനന്‍
ആയര്പ്പെണ്ണിന്നായ് പാടുമ്പോല്‍
കാറ്റുവന്നു മുളയിലൂതുന്നൂ
കാതരമൊരു ഗീതിയായ്
കാലവാഹിനീതീരഭൂമിയില്
രാധികമാര് വിതുമ്പുന്നൂ
സര്‍വ്വസാക്ഷിയാം പൂക്കടമ്പിതാ
നീര്മണികള് പൊഴിക്കുന്നൂ
വാനവീഥിയിലമ്പിളിക്കല
മാമുകില്ക്കീറില് മാഞ്ഞുവോ?
ഈയുഗത്തിന്റ്റെ മാലകറ്റുവാന്‍
ദ്വാപരരവിയെത്തുമോ?
നീള്‍മിഴികള്‍ തുടയ്ക്കുമോ?
7 comments:
മേഘമാലകള്‍ക്കപ്പുറം ഏതോ
കാമുകന് നിന്നു പാടുന്നൂ............
താളാത്മകം!!! ഭാവാത്മകം...
അഭിനന്ദനം....
നന്നായിരിയ്ക്കുന്നു മാഷേ... ഇത് നമ്മുടെ ‘പ്രകാശ‘ന്റെ ശബ്ദത്തിൽ ഒന്ന് കേൾക്കാൻ കഴിയുമോ ആവോ..:)
നന്നായിട്ടുണ്ട് ഗാനം.
നല്ല ഗാനം, മാഷേ
പ്രകാശോ... പ്ര..
ഇവിടെ വന്ന എല്ലാവര്ക്കും നന്ദി...
Post a Comment