Thursday, April 17, 2008

ഒരു വിഷുപ്പാട്ട്.............

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
-എന്‍ എന്‍ കക്കാട്, സഫലമീയാത്ര.

വിഷുപ്പാട്ടുണ്ടാക്കുവാനുള്ള, ബഹുവ്രീഹിയുടേയും എന്‍റ്റെയും, ഒരു എളിയശ്രമം.......
ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി

==============================================
കനകലിപിയാല്‍ പ്രകൃതിയെഴുതും
പ്രണയഗീതം പോലേ
മേടമാസനിലാവില്‍ പൂത്തൂ
കര്‍ണ്ണികാരങ്ങള്‍-നറും
സ്വര്‍ണ്ണഹാരങ്ങള്‍.........

ഇളവെയിലിന്‍ കതിരുകളാല്‍
അരിയവാനം കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമി
കണികണ്ടുണരുകയായ്.....
കതിര്‍... കണികണ്ടുണരുകയായ്

ഇളപകരും കനിവുകളാല്‍
പ്രിയജനനി കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഞാനും
കണികണ്ടുണരുകയായ്
ആ.... കണികണ്ടുണരുകയായ്


Download Link: kanakalipiyaal prakruthiyezhuthum pranayageetham.mp3


ഈ ഗാനം ശ്രീ മനോജിന്‍റ്റെ ഈണത്തില്‍ പാടിയതിവിടെ കേള്‍ക്കാം

5 comments:

Manoj | മനോജ്‌ said...

വീണ്ടുമീ ഗാനം കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. നന്നായിരിക്കുന്നു ഈ മെലഡി.

ബൈജു (Baiju) said...

സ്വപ്നാടകന്‍:

നന്ദി......................:)

-ബൈജു

നിരക്ഷരൻ said...

ബൈജു & ബഹുവ്രീഹീ
ഹാറ്റ്സ് ഓഫ് ടു യൂ...

ബ്ലോഗിലേക്ക് വന്നുകയറിയപ്പോള്‍ തന്നെ എതിരേറ്റത് ഈ പാട്ടാണ് . ഇത് മാറ്റരുത് കേട്ടൊ. അവിടെ കിടക്കട്ടെ. ഇതൊന്നും കാണാനും കേള്‍ക്കാനും ആരും ഇല്ലേ ഈ ബൂലോകത്ത്?

ബൈജൂ നല്ല വരികള്‍
ബഹുവ്രീഹി അത് നന്നായി പാടിയിരിക്കുന്നു.
ഈണം നല്‍കിയത് ആരാണ് ?
സംഗീതരചന എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് ?
സംഗീത സംവിധാനം ആണോ ?
ഗാനരചന എന്ന് തൊട്ടുമുകളില്‍ കിടക്കുന്നതുകൊണ്ടാണ് ആ സംശയം കൂടിയത്.
:)

ഇനിയും ഇത്തരം പ്രശംസനീയമായ ഉദ്യമങ്ങള്‍ പ്രതീക്ഷിക്കുന്നു.

ബൈജു (Baiju) said...

നിരക്ഷരന്‍ മാഷേ:

അഭിപ്രായത്തിനു നന്ദി, പുതിയ പാട്ടുകള്‍ പോസ്റ്റുമ്പോള്‍ കേള്‍ക്കുവാന്‍ വരിക..........

ഗാനം രചിക്കുന്നയാള്‍ = ഗാനരചയിതാവ്
വരികള്‍ക്കുവേണ്ടി സംഗീതം രചിക്കുന്നയാള്‍= സംഗീതരചയിതാവ് (സംഗീതസംവിധായകന്‍ തന്നെ, ഒരു മാറ്റത്തിനുവേണ്ടി പ്രയോഗിച്ചു എന്നേയുള്ളൂ)
:)

-ബൈജു

സ്നേഹതീരം said...

അസ്സലായിരിക്കുന്നു, ഈ വിഷുപ്പാട്ട്. ബൈജുവിനും ബഹുവ്രീഹിയ്ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാട്ട് പലതവണ കേട്ടു :) ഒരുപാടിഷ്ടമായി.

ആശംസകളോടെ..