Monday, September 10, 2007

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ.................

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തുവോ-നിന്‍റ്റെ
കവിളുകളാകെത്തുടുത്തുവോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?

മധുരാക്ഷരങ്ങള്‍ നുകരുന്നവേളയില്‍
മനസ്സുമിന്നാകെ കുളിര്‍ത്തുവോ-നിന്‍റ്റെ
മനസ്സുമിന്നാകെ കുളിര്‍ത്തുവോ
മധുമൊഴി നീയോര്‍ത്ത നിനവുകളൊക്കയും
മലരായിമാറുന്നുവെന്നോ? നല്ല -
മലരായിമാറുന്നുവെന്നോ

ആതിര ഭൂമിതന്‍ കാര്‍മുടിച്ചാര്‍ത്തിലീ
പാതിരാപ്പൂവുകള്‍ ചാര്‍ത്തി-നല്ല
പാതിരാപ്പൂവുകള്‍ ചാര്‍ത്തി
പ്രേമസ്വരൂപനെയോര്‍ക്കുന്ന വേളയില്‍
കാതരയായ് പാടിടുന്നുവോ-നീ
സ്നേഹാതുരയായ് പാടിടുന്നുവോ


ഈ ഗാനം ശ്രീ ഇന്‍ഡ്യാഹെറിറ്റേജ് (ഡോ.പണിക്കര്‍) സ്വരപ്പെടുത്തി, അദ്ദേഹത്തിന്‍റ്റെ ബന്ധു (Arathi Menon) പാടിയത് ഇവിടെനിന്നും കേള്‍ക്കുക.

Music Dr.Panicker. Voice Arathi Menon, Keyboard Dr.Panicker. Thabala Shyam

1 comment:

ബൈജു (Baiju) said...
This comment has been removed by the author.