Thursday, April 17, 2008

ഭൂപാളരാഗമുയര്‍ന്നൂ.............

ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി
====================
ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളകങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി

4 comments:

സ്വപ്നാടകന്‍ said...

നല്ല ഈണമുള്ള ഗാനം. സുന്ദരമായി പാടിയിരിക്കുന്നു. “ഭൂപാള രാഗ”-മെന്നു തുട്ങ്ങുന്ന ഗാനമായപ്പോള്‍ പാട്ടും അതേ രാഗത്തിലാകുമെന്നു കരുതി. :)

കവിക്കും ഗായകനും അഭിനന്ദനങ്ങള്‍.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നന്നായി പാടിയിരിക്കുന്നു.മന്‍സ് ഓര്‍മ്മക്കളെ തേടുന്നതു പോലെ

നിരക്ഷരന്‍ said...

:)

ബൈജു (Baiju) said...

എല്ലാവര്‍ക്കും നന്ദി......................:) വീണ്ടും വരിക.

-ബൈജു