
മണ്ഡലവ്രതം ഇന്നു തുടങ്ങുന്നു....തണുവേറുന്ന വൃശ്ചികപ്പുലരികള്‍ ഇനി ഭക്തിസാന്ദ്രം...ഒരു അയ്യപ്പഭക്തിഗാനം പോസ്റ്റ് ചെയ്യുന്നു...സ്വാമിയേ ശരണമയ്യപ്പാ.........
ഋതുഭേദമാകവേ വന്നുതളിര്ക്കുന്നൂ
ഭഗവാന്റ്റെ പൂങ്കാവനത്തില്‍
ഹിമതീര്ത്ഥമാകവേ വന്നുനിറയുന്നൂ
ഭഗവാന്റ്റെ പമ്പാനദിയില്‍
സംഘം:വരണമയ്യപ്പസ്വാമിയേ-വരം
തരണമയ്യപ്പസ്വാമിയേ-നിന്
ചരണമയ്യപ്പസ്വാമിയേ-എന്‍
ശരണമയ്യപ്പസ്വാമിയേ
മതികല താണുതൊഴുതു നിന്നീടുന്നൂ
മണികണ്ഠസ്വാമിതന്‍ മുന്നില്‍
ഹൃദയകമലങ്ങളെന്നും വിടരുന്നൂ
കലികാലസൂര്യന്റ്റെ മുന്നില്‍
സംഘം:വരണമയ്യപ്പസ്വാമിയേ-വരം
തരണമയ്യപ്പസ്വാമിയേ-നിന്
ചരണമയ്യപ്പസ്വാമിയേ-എന്‍
ശരണമയ്യപ്പസ്വാമിയേ
ശബരീശന് വാഴുന്ന കോവിലിലെത്തിയാല്‍
ഭഗവാനും ഭക്തനുമൊന്ന്
പരമമാം ഭക്തിതന് പരകോടിയെത്തിയാല്
മനുജരെല്ലാവരുമൊന്ന്
സംഘം:വരണമയ്യപ്പസ്വാമിയേ-വരം
തരണമയ്യപ്പസ്വാമിയേ-നിന്
ചരണമയ്യപ്പസ്വാമിയേ-എന്‍
ശരണമയ്യപ്പസ്വാമിയേ
ഋതുഭേദമാകവേ വന്നുതളിര്ക്കുന്നൂ
ഭഗവാന്റ്റെ പൂങ്കാവനത്തില്‍
ഹിമതീര്ത്ഥമാകവേ വന്നുനിറയുന്നൂ
ഭഗവാന്റ്റെ പമ്പാനദിയില്‍
സംഘം:വരണമയ്യപ്പസ്വാമിയേ-വരം
തരണമയ്യപ്പസ്വാമിയേ-നിന്
ചരണമയ്യപ്പസ്വാമിയേ-എന്‍
ശരണമയ്യപ്പസ്വാമിയേ
മതികല താണുതൊഴുതു നിന്നീടുന്നൂ
മണികണ്ഠസ്വാമിതന്‍ മുന്നില്‍
ഹൃദയകമലങ്ങളെന്നും വിടരുന്നൂ
കലികാലസൂര്യന്റ്റെ മുന്നില്‍
സംഘം:വരണമയ്യപ്പസ്വാമിയേ-വരം
തരണമയ്യപ്പസ്വാമിയേ-നിന്
ചരണമയ്യപ്പസ്വാമിയേ-എന്‍
ശരണമയ്യപ്പസ്വാമിയേ
ശബരീശന് വാഴുന്ന കോവിലിലെത്തിയാല്‍
ഭഗവാനും ഭക്തനുമൊന്ന്
പരമമാം ഭക്തിതന് പരകോടിയെത്തിയാല്
മനുജരെല്ലാവരുമൊന്ന്
സംഘം:വരണമയ്യപ്പസ്വാമിയേ-വരം
തരണമയ്യപ്പസ്വാമിയേ-നിന്
ചരണമയ്യപ്പസ്വാമിയേ-എന്‍
ശരണമയ്യപ്പസ്വാമിയേ
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍


3 comments:
ഒരു അയ്യപ്പഭക്തിഗാനം പോസ്റ്റ് ചെയ്യുന്നു...സ്വാമിയേ ശരണമയ്യപ്പാ.........
കലിയുഗവരദനായ അയ്യപ്പന് പ്രണാമർപ്പിച്ചു കൊണ്ട് വായിച്ചു. ഭക്തിസാന്ദ്രമായ ഗാനം. വൃശ്ചികം ഒന്നാം തീയതി തന്നെ ഇത് വായിക്കാൻ തന്നതിന് ബൈജുവിന് നന്ദി. അപ്പോൾ എത്രയും പെട്ടെന്ന് ഇത് ഈണമിടിയിച്ച് പാടികേൾപ്പിക്കൂ.
ഇതുകൂടി ഒന്നു നോക്കൂ
ആശംസകള്‍
Post a Comment