വളരെ നാളുകള്‍ക്കു ശേഷം ഒരു പോസ്റ്റ്....ഈ താരാട്ടുപാട്ട് എല്ലാ ഉണ്ണിക്കിടാങ്ങള്ക്കുമായി സമര്‍പ്പിക്കുന്നു......
രാരീരം രാരി രാരീരം
രാരി രാരീരം രാരീരം രാരോ
രാരീരം രാരി രാരീരം
രാരി രാരീരം രാരീരം രാരോ
പൂവുറങ്ങി പൂങ്കുയിലുറങ്ങി-കണ്ണേ
നീ മാത്രമെന്തേ ഉറങ്ങിയില്ല?
മാനുറങ്ങി മാമയിലുറങ്ങി-പൊന്നേ
നീ മാത്രമെന്തേ ഉറങ്ങിയില്ല?
രാരീരം രാരി രാരീരം
രാരി രാരീരം രാരീരം രാരോ
ഒരു നല്ല കനവിന്റ്റെ തീരത്തണയുവാന്‍
നിദ്രതന്‍ തോണിയിലേറുകില്ലേ
താലോലമാട്ടുന്നൊരെന്റ്റെ കൈകള്‍-നല്ല
താളത്തില്‍ത്തുഴയുകയല്ലേ
താമരപ്പൂങ്കുരുന്നാരിരാരോ-എന്റ്റെ
താരകപ്പൂങ്കുരുന്നാരിരാരോ
ഒരു നല്ല നിനവുവന്നുമ്മവെച്ചെന്നപോല്
നീരവം നീ ചിരി തൂകിടുമ്പോള്‍
പാട്ടൊന്നുപാടുന്നൊരെന് ചൊടികള്‍-നിന്റ്റെ
പാല്ച്ചിരിയാകെപ്പകര്ന്നുവല്ലോ
താമരപ്പൂങ്കുരുന്നാരിരാരോ-എന്റ്റെ
താരകപ്പൂങ്കുരുന്നാരിരാരോ
രാരീരം രാരി രാരീരം
രാരി രാരീരം രാരീരം രാരോ
രാരീരം രാരി രാരീരം
രാരി രാരീരം രാരീരം രാരോ
ഈണം 2011 - ഒരു അവലോസുണ്ട..!
5 months ago


3 comments:
വളരെ നാളുകള്‍ക്കു ശേഷം ഒരു പോസ്റ്റ്....ഈ താരാട്ടുപാട്ട് എല്ലാ ഉണ്ണിക്കിടാങ്ങള്ക്കുമായി സമര്‍പ്പിക്കുന്നു......വളരെ നാളുകള്‍ക്കു ശേഷം ഒരു പോസ്റ്റ്....ഈ താരാട്ടുപാട്ട് എല്ലാ ഉണ്ണിക്കിടാങ്ങള്ക്കുമായി സമര്‍പ്പിക്കുന്നു......
ഇനി ഇടവേള നീണ്ടുപോവാതിരിക്കട്ടെ. ഇടയ്ക്കിയ്ക്ക് പോസ്റ്റുക. :)
Sure, Bindhu :) thanks
Post a Comment