Sunday, May 10, 2009

ഒരു നൈരാശ്യഗീതം—പാബ്ലോ നെരൂദയുടെ A Song of Despair എന്ന കവിതയുടെ പരിഭാഷ


Malayalam Translation of Pablo Neruda’s A Song of Despair

ഇരുപതുപ്രേമകവിതകളും ഒരു നൈരാശ്യഗീതവും (Twenty Poems of Love and a Song of Despair—1924) എന്ന സമാഹാരത്തിലെ ശ്രദ്ധേയമായ കവിതയാണ്‌ ഒരു നൈരാശ്യഗീതം. ഇരുപതു തികയാത്ത ഒരു കവിയുടെ കേവലം തരളിതമോഹങ്ങള്‍/മോഹഭംഗങ്ങള്‍ എന്നതായിട്ടല്ല ആസ്വാദകര്‍ ഈ സമാഹാരത്തെ സ്വീകരിച്ചത്‌. അതിവൈകാരികതയിലേയ്ക്കെത്താത്ത പ്രണയവും, വിരഹവും, നിരാശതയുമെല്ലാം ഈ കൃതിയിലെ ഓരോകവിതയേയും ജനഹൃദയങ്ങളിലേയ്ക്കെത്തിച്ചു. സ്നേഹാതുരനായ കാമുകന്‍റ്റെ ആകുലതകള്‍ മിക്കകവിതകളിലും, അഭോഗചരണമെന്നതുപോല്‍ കാണുവാന്‍ സാധിക്കും.

ബാജോ ഇമ്പീരിയലിന്‍റ്റെ കാരാഹ്യൂ തുറമുഖം, പണ്ടെന്നോ സംഭവിച്ച ഒരു കപ്പല്‍ചേതത്തിന്‍റ്റെ ഭഗ്നാവശിഷ്ടങ്ങള്‍ നിറഞ്ഞ ആ തീരത്തു വന്നടിഞ്ഞ ഒരു ലൈഫ് ബോട്ടിലിരുന്നാണ്‌, നെരൂദ നൈരാശ്യഗീതം എഴുതിയത്‌. അതെഴുതിയ കാലത്തുണ്ടായിരുന്ന സായന്തനദീപ്തി താനൊരിക്കലും മറക്കുകയില്ലെന്നും കവി തന്‍റ്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നു. കടല്‍പ്പക്ഷിയുടെ പാട്ടും, മന്ത്രവചസ്സുകള്‍ പോലെ തിര തീരത്തോടു മൊഴിയുന്ന സ്വകാര്യങ്ങളും ഒക്കെ കവിതയില്‍ വന്നു മറയുന്നു. വിരാമതിലകം ചാര്‍ത്താതെ വിരഹവും നിരാശതയും കവിതയില്‍ ഔജ്ജ്വല്യമാര്‍ന്നു നില്‍ക്കുന്നു.

നെരൂദയുടെ കവിത വിവര്‍ത്തനം ചെയ്യുന്നതുതന്നെ ഒരു അനുഭൂതിയാണ്‌. വിശുദ്ധമായ എന്തോ ഒന്നിനെ (something sacred) തൊടുംപോലെ ഒരനുഭവം. കവിതയുടെ തുടുമുന്തിരിച്ചാര്‍ വിവര്‍ത്തനത്തിന്‍റ്റെ പാനപാത്രങ്ങളിലേക്കു പകരുമ്പോള്‍, എന്തൊക്കയോ നഷ്ടപ്പെടുന്നുണ്ടെന്നറിയാതെയല്ല (അതു കവിത തന്നെയാണ്‌).....................................

കവിത വിവര്‍ത്തനത്തിനു പിടിതരാതെ മാറിനില്ക്കുന്നതു പലയിടത്തും കാണാം:
"Cemetery of kisses, there is still fire in your tombs,
still the fruited boughs burn, pecked at by birds."
ഇതു വെറുമൊരു ശ്മശാനവര്‍ണ്ണന മാത്രമാണോ? യുവതിയായ കാമുകിയാവാം, ഫലങ്ങള്‍ തിങ്ങിനിറഞ്ഞ മരക്കൊമ്പ്‌. ചാരുതകളെ നേരത്തേതന്നെ ഇല്ലാതെയാക്കുന്ന നിയതിയ്ക്കുനേരേയാണോ, കായ്കളുള്ളോരു ചില്ലകള്‍ തന്നെ നീ എപ്പോഴും കത്തിക്കുന്നു, എന്നു കവി വ്യാകുലപ്പെടുന്നതു്‌?

അങ്ങു ദൂരെ സാന്തിയാഗോയില്‍, പൂക്കാലത്തിന്‍റ്റെ കുസൃതികളേറ്റു വാങ്ങി, ഋതുശോഭയാകെപ്പകര്‍ന്നു നില്‍ക്കുന്ന ചെറിമരച്ചില്ലയില്‍ ഇരുന്നു്‌ വിരഹാതുരനായ് ആണ്‍കിളി പാടുന്നൂ:
"എന്നെച്ചൂഴുന്നൊരീ രാവില്‍ നിന്നും
നിന്നെക്കുറിച്ചുള്ളൊരോര്‍മ്മയുണരുന്നൂ"

The memory of you emerges from the night in which I am
The river mixes its stubborn sadness with the sea.
Abandoned like the dwarves at dawn.
It is the hour of departure, oh forsaken one!
Cold flowers pour over my heart.
Oh pit of debris, ferocious cave of the shipwrecked.
In you the wars and the flights accumulated.
From you the wings of the song birds rose.
You swallowed everything, like distance.
Like the sea, like time. In you sank everything!
It was the blissful hour of attack and embrace.
The hour of the charm that shown like a lighthouse.
Pilot’s dread, the fury of blind driver,
turbulent inebriation of love, in you sank everything!
In the childhood of mist my soul, winged and wounded.
Lost discoverer, in you sank everything!
You girdled sorrow, you clung to desire,
sadness stunned you, in you sank everything!
I made the wall of shadows recede,
beyond desire and action, I passed on.
Oh flesh, my own flesh, woman whom I loved and lost,
I summon you in the hour of dampness, I raise a song to you.
Like a container you housed endless tenderness.
and the infinite oblivion destroyed you like a container.
There was the black solitude of the islands,
and there, woman of love, your arms embraced me.
There was thirst and hunger, and you were the fruit.
There were grief and ruin, and you were the miracle.
Ah woman, I do not know how you could contain me
in the earth of your soul, in the cross of your arms!
How terrible and brief my desire was to you!
How difficult and drunken, how tense and determined.
Cemetery of kisses, there is still fire in your tombs,
still the fruited boughs burn, pecked at by birds.
Oh the bitten mouth, oh the kissed limbs,
oh the hungering teeth, oh the entwined bodies.
Oh the mad coupling of hope and force
in which we merged and despaired.
And the tenderness, light as water and as flour.
And the word scarcely began on the lips.
This was my destiny and in it was the voyage of desire,
and in it my longing fell, in you sank everything!
Oh pit of debris, everything fell into you,
what sadness did you not express, in what sorrow are you not drowned!
From billow to billow you still called and sang.
Standing like a sailor in the prow of a vessel.
You still bloomed in song, you still break the currents.
Oh pit of debris, open and bitter well.
Pale blind diver, luckless slinger,
lost discoverer, in you sank everything!
It is the hour of departure, the hard cold hour
which the night fastens to all the timetables.
The rustling belt of the sea circles the shore.
Cold stars rise up, black birds migrate.
Deserted like the wharves at dawn.
Only ominous shadow turns in my hands.
Oh farther than everything. Oh farther than everything.
It is the hour of departure. Oh forsaken one!



എന്നെച്ചൂഴുന്നൊരീ രാവില്‍ നിന്നും
നിന്നെക്കുറിച്ചുള്ളൊരോര്‍മ്മയുണരുന്നൂ
തീവ്രമായുള്ളില്‍ നിറയുന്ന ശോക-
മബ്ധിയില്‍ ചേര്‍ത്തലിയിക്കുന്നു വാഹിനി

പുലരിയില്‍ ആരുമില്ലാതലയുന്ന
ചെറിയ മാനുഷജീവികളെപ്പോലെ
വിടപറയലിന്നിന്നാഴികയില്‍ നീ
സകലരാലുമുപേക്ഷിക്കപ്പെട്ടവള്‍

വാടിയ പൂക്കളെന്‍ ഹൃത്തടമാകവേ
മാരിപോല്‍ പെയ്തിറങ്ങുന്നൂ
കപ്പല്‍ചേതത്തിന്‍റ്റെ ഭഗ്നാവശിഷ്ടങ്ങള്‍
നിറയുന്ന ഗര്‍ത്തമല്ലോ നീ!

നിന്നില്‍ വന്നുറയുന്നു യുദ്ധങ്ങളും—അതിന്‍
പിന്‍തുടര്‍ന്നുണ്ടായ പലായനങ്ങളും
നിന്നില്‍നിന്നല്ലോ ഉയിരെടുത്തീടുന്നൂ
പാടുന്ന പക്ഷിതന്‍ പൂഞ്ചിറകും

ദൂരം പോല്‍, കടല്‍ പോല്‍, കാലം പോലേ
നീ വിഴുങ്ങീടുന്നിതെല്ലാം
നിന്നിലാമഗ്നമാവൂ സകലതും

രാഗവിദ്വേഷങ്ങള്‍ സമ്മിശ്രമായൊരാ
നാഴികയെത്രമേല്‍ സന്തോഷപൂരിതം
ദീപശിഖപോലെയൌജ്ജ്വല്യമാര്‍ന്നതാം
മന്ത്രവചസ്സിന്‍റ്റെ നാഴിക

കപ്പിത്താന്‍റ്റെ ഉത്കണ്ഠ,
അന്ധനാവികന്‍റ്റെ ക്ഷോഭം,
ഇളകിമറിഞ്ഞ പ്രണയോന്മാദം
നിന്നിലാമഗ്നമാവൂ സകലതും

ചിറകാര്‍ന്ന, മുറിവാര്‍ന്നൊരെന്നാത്മാവ്
ഇളംമഞ്ഞിലെവിടെയോ നഷ്ടമായി
ഹേ തിരച്ചില്‍ക്കാരീ,
നിന്നിലാമഗ്നമാവൂ സകലതും

നോവിനെ അരപ്പട്ടയാക്കി നീ
ആഗ്രഹങ്ങളെ വാരിപ്പുണര്‍ന്നൂ
സ്തബ്ധയാക്കീ വിഷാദം നിന്നെയോമലേ
നിന്നിലാമഗ്നമാവൂ സകലതും

നിഴല്‍മറനീക്കി,
ആസക്തികള്‍ക്കും ചെയ്തികള്‍ക്കുമപ്പുറത്തേക്ക്
ഞാന്‍ കടന്നുപോയി

എത്രമേല്‍ ഞാന്‍ സ്നേഹിച്ചുവെങ്കിലും
നഷ്ടമായൊരാപ്പെണ്‍കൊടീ നീയെന്‍റ്റെ
മാംസമാകുന്നു; നീയെന്‍റ്റെ മാംസം!
ആര്‍ദ്രമാമീനിമിഷങ്ങളിലെന്‍റ്റെ
പാട്ടുമായ് നിന്‍റ്റെ മുന്നില്‍ ഞാന്‍ ഹാജര്‍

അന്തമറ്റതരളതകള്‍ നീ നിന്നില്‍
ചില്ലുപാത്രത്തിലെന്നപോല്‍ നിറച്ചൂ
ചുറ്റുമെന്തു നടക്കുന്നുവെന്നുള്ള
ബോധമില്ലായ്മ നിന്നെത്തകര്‍ത്തൂ

ദ്വീപുകള്‍തന്‍ ശ്യാമമാം ഏകാന്തതയില്‍
സ്നേഹപാത്രമാം പെണ്‍കൊടീ നിന്‍റ്റെ
കൈകളെന്നെക്കെട്ടിപ്പുണര്‍ന്നൂ

പൈദാഹമാറ്റാന്‍ കനിയായിരുന്നു നീ
നഷ്ടനൊമ്പരങ്ങള്‍ക്കുമേല്‍ ദിവ്യാത്ഭുതവും നീ

നിന്‍റ്റെയാത്മാവിന്‍ ഭൂമികതന്നിലായ്
നിന്‍റ്റെ കൈകള്‍തന്‍ പൂട്ടിന്‍റ്റെയുള്ളിലായ്
നാരി, നീയെന്നെയെങ്ങനെയുള്‍ക്കൊണ്ടൂ?

നിന്‍റ്റെ നേര്‍ക്കെഴും എന്നാഗ്രഹങ്ങളോ:
എത്ര ഭീകരം, ആയാസപൂരിതം
എത്ര ഹ്രസ്വം, മദോന്മത്തസമ്മിശ്രം
എത്രസുനിശ്ചിതം, ഉത്കണ്ഠാപരം

അന്ത്യചുംബനങ്ങള്‍തന്‍ ശവപ്പറമ്പ്—അവിടെ
നിന്‍റ്റെ ചിതയിലിന്നുമെരിയുന്നൂ പാവകന്‍
കായ്കളുള്ളോരുചില്ലകള്‍ കത്തുന്നു
വെന്തുവാടിയ ചില്ലകളിലെ ഫലം
പക്ഷികള്‍ കൊത്തിത്തിന്നീടുന്നൂ

നുകരപ്പെട്ടോരധരങ്ങള്‍
ചുംബിക്കപ്പെട്ട അംഗോപാംഗങ്ങള്‍
വിശപ്പാര്‍ന്ന ദന്ദങ്ങള്‍
ചുറ്റുപിണഞ്ഞോരുടലുകള്‍

ശക്ത്യാഭിലാഷങ്ങള്‍ ഭ്രാന്തമായ്ച്ചേര്‍ന്നതി-
ലൊത്തുലയിച്ചു നിരാശത പൂണ്ടു നാം

ചുണ്ടുകളില്‍ നിന്നൂര്‍ന്നവാക്കുകള്‍
എത്ര പവിത്രം
എത്ര തരളം
ധാന്യമാവില്‍ ജലമെന്നപോല്‍ മൃദുലം

എന്‍റ്റെ ദുര്‍വിധിയിവ്വിധം
ഇതിലായിരുന്നൂ, എന്‍റ്റെ മോഹങ്ങളുടെ യാനം
ഇതിലായിരുന്നൂ, എന്‍റ്റെ മോഹങ്ങള്‍ തകര്‍ന്നുവീണത്
നിന്നിലാമഗ്നമാവൂ സകലതും

ഭഗ്നാവശിഷ്ടങ്ങള്‍തന്‍ ഗര്‍ത്തമേ
നിന്നിലാപതിക്കുന്നിതെല്ലാം
നീ പ്രകടമാക്കാത്ത നിന്‍റ്റെ ദു:ഖങ്ങള്‍,
അതിലല്ലല്ലോ നീ മുങ്ങിത്താണതും

ധൂമപാളിയ്ക്കിടയില്‍നിന്നും നിന്‍റ്റെ
ആര്‍ത്തലച്ചുള്ള ഗാനമോ കേള്‍പൂ ഞാന്‍
നൌകതന്നണിയത്തു നീയൊരു
നാവികനെപ്പോലെ നില്ക്കുകയായിതാ

പാട്ടില്‍ നീയൊരു പൂവായ് വിടര്‍ന്നിതാ
തീവ്രമാം പ്രവാഹങ്ങളെത്താണ്ടി നീ
അത്യഗാധം കൊടുംതണുപ്പാര്‍ന്നതാം
ഭഗ്നമാം അവശിഷ്ടങ്ങള്‍തന്‍ ഗര്‍ത്തമേ

വിളറിപ്പോയോരന്ധനാം നീന്തല്‍ക്കാരന്‍,
ഭാഗ്യംകെട്ടോരേറുകാരന്‍,
ഹേ തിരച്ചില്‍ക്കാരീ,
നിന്നിലാമഗ്നമാവൂ സകലതും

വിടപറയലിന്‍ നാഴികയാണിത്
കഠിനമാം മരവിപ്പിന്‍റ്റെ നാഴിക
സമയസൂചിയിലാകവേ യാമിനി
ഹൃദയതാളം മുറുക്കുന്ന നാഴിക

കളകളംപാടും പൊന്നരഞ്ഞാണിനാല്‍
കരയെച്ചുറ്റിവരിയുന്നിതാ കടല്‍
അണഞ്ഞതാരകള്‍ ഉദിച്ചുയരുന്നൂ
കറുത്തപക്ഷികള്‍ ദേശാടനത്തിനായ്
പറന്നകലുന്നൂ

പുലരിനേരം വിജനമായ്‌ നില്‍ക്കുന്ന
കടല്‍പ്പാലമെന്നപോല്‍
നിഴലുകള്‍ വിറകൊള്‍വൂ എന്‍ കൈകളില്‍

ഹാ, എല്ലാത്തില്‍നിന്നുമെത്രയകലെ....
ഹാ, എല്ലാത്തില്‍നിന്നുമെത്രയകലെ....

സകലരാലുമുപേക്ഷിക്കപ്പെട്ടോളേ,
വിടപറയലിന്‍ നാഴികയാണിത്

17 comments:

ബൈജു (Baiju) said...

വിടപറയലിന്‍ നാഴികയാണിത്
കഠിനമാം മരവിപ്പിന്‍റ്റെ നാഴിക.............

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു...
പരിഭാഷകള്‍ തൂടരുക...

the man to walk with said...

nalla udhyamam ..ashamsakal

Jayesh San said...

ഇത് പണ്ടൊരിക്കല്‍ ചുള്ളിക്കാട് വിവര്‍ ത്തനം ചെയ്തിരുന്നതായി ഓര്‍ മ്മ

ശ്രീ said...

നല്ല ശ്രമം, മാഷേ

ബൈജു (Baiju) said...

ബാജി ഓടംവേലി, the man to walk with , ശ്രീ: അഭിപ്രായങ്ങള്‍ക്കു നന്ദി

Jayesh San: നന്ദി, ചുള്ളിക്കാടിന്‍റ്റെ നെരൂദാവിവര്‍ത്തനങ്ങളില്‍, Tonight I can write..... എന്നതൊഴികെ ഒന്നും വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല.....

...പകല്‍കിനാവന്‍...daYdreamEr... said...

എന്നെച്ചൂഴുന്നൊരീ രാവില്‍ നിന്നും
നിന്നെക്കുറിച്ചുള്ളൊരോര്‍മ്മയുണരുന്നൂ
തീവ്രമായുള്ളില്‍ നിറയുന്ന ശോക-
മബ്ധിയില്‍ ചേര്‍ത്തലിയിക്കുന്നു വാഹിനി

അഭിനന്ദനങ്ങള്‍..

hAnLLaLaTh said...

ശ്രമം തുടരുക..
ആശംസകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവര്‍ത്തനം വളരെ ഇഷ്ടപ്പെട്ടു
!

കെ.കെ.എസ് said...

നന്നായിരിക്കുന്നു...

സന്തോഷ്‌ പല്ലശ്ശന said...

what happend i dont know
fonts not visible
instead of letter showing dots

but the thing is k sachidanandan has translated same poetry it was excellent

ബൈജു (Baiju) said...

പകല്‍കിനാവന്‍...daYdreamEr, hAnLLaLaTh ,പ്രിയ ഉണ്ണികൃഷ്ണന്‍ ,കെ.കെ.എസ്: ഈ സന്ദര്‍ശനത്തിനു നന്ദി

സന്തോഷ്‌ പല്ലശ്ശന:
നന്ദി, സര്‍ഗ്ഗധനരായ കവികള്‍ എഴുതുമ്പോള്‍ പരിഭാഷയ്ക്ക് ഭംഗി കൂടുക സ്വാഭാവികം.........

smitha adharsh said...

വിവര്‍ത്തനം..
വളരെ കഷ്ടപ്പെട്ടിരിക്കുമല്ലോ..
നല്ല മനസ്സിന് നന്ദി..ഇങ്ങനെയെങ്കിലും വായിക്കാനായല്ലോ..

Nishedhi said...

Congrats!!

ബൈജു (Baiju) said...
This comment has been removed by the author.
ബൈജു (Baiju) said...

smitha adharsh and Nishedhi: അഭിപ്രായങ്ങള്‍ക്കു നന്ദി...

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .