Tuesday, July 15, 2008

ഓ. എന്‍. വി സാറിന്‍റ്റെ മറുപടി:എന്‍റ്റെ ഗാനത്തിന്‍റ്റെ സുകൃതം


................അങ്ങനെ ഞാന്‍ ഗാനങ്ങളെഴുതുവാന്‍ തുടങ്ങി.കുറേയെഴുതി. ആരേയും കാണിച്ചില്ല. വീട്ടില്‍ത്തന്നെയുള്ള ചില 'ആരാധകര്‍' വായിച്ചുവോ എന്നൊരു സംശയം. അങ്ങനെയിരിക്കെ ഒരു ബോധോദയം. കുറച്ചുഗാനങ്ങള്‍ ഓഎന്‍വി കുറുപ്പുസാറിനയച്ചുകൊടുത്ത് അഭിപ്രായം ആരാഞ്ഞാലോ? മടിച്ചുനിന്നില്ല, ശുഭസ്യശീഘ്രം എന്നാണല്ലോ.
ഒരാഴ്ച്യ്ക്കുള്ളില്‍ത്തന്നെയെത്തുന്നൂ ഓഎന്‍വി സാറിന്‍റ്റെ മറുപടി. എനിയ്ക്കു സ്വര്‍ഗ്ഗം ലഭിച്ച പ്രതീതി. പ്രോല്‍സാഹനപരമായ ഒരു കത്ത്. മലയാളത്തിന്‍റ്റെ പ്രിയകവി നല്‍കിയ ആ പ്രശംസാപത്രം ഇന്നും ഒരു നിധിപോലെ ഞാന്‍ കാത്തുസൂക്ഷിക്കുന്നു.

എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് അദ്ദേഹം എന്‍റ്റെ ഒരു ഗാനത്തില്‍ എഴുതിച്ചേര്‍ത്ത വരികളാണ്‌. കേവലനായ എന്‍റ്റെ ഗാനം ഓഎന്‍വി സാറിന്‍റ്റെ വരികളും കൂടിച്ചേര്‍ന്നു പൂര്‍ണ്ണമാവുക! ആ സന്തോഷം അതിന്‍റ്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഞാന്‍ ഇന്നും ഉള്‍ക്കൊണ്ടിട്ടില്ല.

"കാത്തു കാത്തു കാത്തിരിക്കേ
ആറ്റു നോറ്റു ഞാനിരിക്കേ
എന്‍റ്റെ മനസ്സിന്‍റ്റെ ചിപ്പിയില്‍ നീ വന്നൂ
മാമഴത്തുള്ളി പോല്‍ നീ വന്നൂ"—എന്ന വരികളെ,

"കാത്തു കാത്തു കാത്തിരിക്കേ
ആറ്റു നോറ്റു ഞാനിരിക്കേ
എന്‍റ്റെ മനസ്സിന്‍റ്റെ ചിപ്പിയില്‍ നീ വന്നൂ
മാമഴത്തുള്ളി പോലേ-ഒരു
പൂമഴത്തുള്ളി പോലേ -എന്‍റ്റെ
മനസ്സിന്‍റ്റെ ചിപ്പിയില്‍ നീ വന്നൂ"—എന്നാക്കി മാറ്റി അദ്ദേഹം.

അതു പോലെ;

"ഇരുള്‍ചൂഴുമീ നല്ല ഭൂമിയില്‍
ഒരു നല്ല താരകം പോലേ"—എന്ന വരികളെ,

"ഇരുള്‍ ചൂഴുമീചക്രവാളത്തില്‍ കണ്‍ചിമ്മും
ഒരു നല്ല താരകം പോലേ"—എന്നും അദ്ദേഹം മാറ്റി.

പിന്നീട് ആ താളത്തിന്‍റ്റെ ചുവടുപിടിച്ച്‌ ഞാന്‍ എഴുതിച്ചേര്‍ത്ത വരികളാണ്‌

"ഏതു മരത്തിലും പൂവിടര്‍ത്തും
വനചന്ദ്രികാരശ്മികള്‍ പോലേ" —എന്നത്‌.

ആ ഗാനം ചുവടേ ചേര്‍ക്കുന്നു:

കാത്തു കാത്തു കാത്തിരിക്കേ
ആറ്റു നോറ്റു ഞാനിരിക്കേ
എന്‍റ്റെ മനസ്സിന്‍റ്റെ ചിപ്പിയില്‍ നീ വന്നൂ
മാമഴത്തുള്ളി പോലേ—ഒരു
പൂമഴത്തുള്ളി പോലേ—എന്‍റ്റെ
മനസ്സിന്‍റ്റെ ചിപ്പിയില്‍ നീ വന്നൂ

നീയൊരു പൂമുത്തായ് മാറിടുവാന്‍
നില്പൂ ഞാന്‍ പ്രാര്‍ത്ഥനാലോലം
ഇരുള്‍ ചൂഴുമീചക്രവാളത്തില്‍ കണ്‍ചിമ്മും
ഒരു നല്ല താരകം പോലേ
ഏതു മരത്തിലും പൂവിടര്‍ത്തും
വനചന്ദ്രികാരശ്മികള്‍ പോലേ
പൊരുളാര്‍ന്നതാകട്ടെ നിന്‍റ്റെ ജന്മം
ഇരുളകന്നീടട്ടെ നിന്‍ വഴിയില്‍

വാഴ്വിന്‍റ്റെ പൂമുഖത്താരോ കൊളുത്തിയ
ദീപമായെന്നും പ്രഭ ചൊരിയൂ
ചിപ്പികളോര്‍മ്മകളായിടുമെങ്കിലും
മുത്തേ നീ കാലത്തെ വെല്‍ക
ശപ്തമീ കാലത്തെ വെല്‍ക

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

12 comments:

ബൈജു (Baiju) said...

ഓഎന്‍വി സാറിന്‍റ്റെ മറുപടി:എന്‍റ്റെ ഗാനത്തിന്‍റ്റെ സുകൃതം

ബഹുവ്രീഹി said...

Bhaagyavan!

paatt nannaayittunT.. ente alakkonnu kazhiyatte.. ennittu venam.....

ശ്രീ said...

ഭാഗ്യവാന്‍ തന്നെ. ആശംസലള്‍ മാഷേ
:)

ശിവ said...

നല്ല വരികള്‍....

സസ്നേഹം,

ശിവ.

ഒരു സ്നേഹിതന്‍ said...

വരികൾ നന്നായിട്ടുണ്ട്...
ഓഎന്‍വി സാറിന്‍റ്റെ മറുപടി...
ഭാഗ്യവാ‍ൻ...

Kichu & Chinnu | കിച്ചു & ചിന്നു said...

അഭിനന്ദനങ്ങള്‍ സുഹൃത്തേ.....ഇത് വല്യൊരൂ കാര്യ്യം തന്നെയ്യാണ്‍
നല്ല വരികളും...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

പാമരന്‍ said...

അസൂയ വരുന്നു..!

N i t h i n said...

Ariyathe pouvnu ivante talent... hope the opportunity will come to your door steps! wish u all sucess, hats off!

ബൈജു (Baiju) said...

ബഹുവ്രീഹി: പ്രകാശേട്ടാ, നന്ദി. പെട്ടെന്ന് അലക്കിത്തീര്‍ക്കാന്‍ നോക്ക്. നമുക്കു രാമേശ്വരത്തുപോകാനുള്ളതല്ലേ.

ശ്രീ: നന്ദി, ഇവിടെ വന്നതിനും ആശംസകള്‍ പറഞ്ഞതിനും.

ശിവ: മാഷേ അഭിപ്രായത്തിനു നന്ദി :).

ഒരു സ്നേഹിതന്‍: എന്‍റ്റെ സന്തോഷത്തില്‍ പങ്കുചേരാനെത്തിയതിനു നന്ദി.

കിച്ചു & ചിന്നു: അഭിനന്ദനങ്ങള്‍ക്കു നന്ദി (രണ്ടാള്‍ക്കും) :)

പ്രിയ ഉണ്ണികൃഷ്ണന്‍: ഈ സന്ദര്‍ശനത്തിനു വളരെ നന്ദി, ആശംസകള്‍ക്കും.

പാമരന്‍: മാഷേ, ആ അസൂയ, അനസൂയാവിശുദ്ധമാണെന്നറിയുന്നൂ ഞാന്‍. നന്ദി.

നിതിന്‍: നിനക്കുള്ള നന്ദി നമ്മള്‍ ടീ ബ്രേക്കിനു 'സൊറ' പറയുമ്പോള്‍ തരാം. :)

ഹരിശ്രീ said...

ഭായ്,

താങ്കള്‍ ഭാഗ്യവാന്‍ തന്നെ..

ആശംസകള്‍

ബൈജു (Baiju) said...

ഹരിശ്രീ: നന്ദി...:)