Wednesday, July 2, 2008

നിറയൂ നീയെന്‍ജീവശാഖിതന്‍ പൂക്കളില്‍.........

ഒരു ഗാനം കൂടി......
================
നിറയൂ നീയെന്‍ ജീവശാഖിതന്‍ പൂക്കളില്‍
നിറമധുവായെന്നുമോമലാളേ
നിറയൂ നീയെന്‍ പ്രേമശാഖിതന്‍ പൂക്കളില്‍
‍ഹിമകണമായെന്നുമോമലാളേ

മഴവന്നു ഭൂമിയെച്ചുംബിച്ചുണര്‍ത്തവേ
പുളകങ്ങളെന്നപോല്‍ പൂവിരിഞ്ഞൂ
കമനീ നിന്‍ മൃദുഹാസരശ്മികള്‍ തഴുകവേ
അനുരാഗ നിര്‍വൃതി ഞാനറിഞ്ഞൂ

മഴപാടുമീണങ്ങള്‍ കാതോര്‍ത്തു കേള്‍ക്കുവാന്‍
ഇരവിന്‍റ്റെ തീരത്തു നാമിരിക്കേ
ഇതുവരെപ്പാടാത്ത പാട്ടിന്‍റ്റെയീരടി
പ്രിയതരരാഗത്തില്‍ പാടിടുമോ?

തരളിതമാകുമെന്‍ ഹൃത്തടമാകവേ
പ്രിയസഖി നിന്‍ ഗീതികള്‍ നിറയും
സുരലോകസംഗീതവേദിയിലെന്നപോല്‍
നിന്‍സ്നേഹഗീതികള്‍ ഞാന്‍ നുകരും

3 comments:

പാമരന്‍ said...

നന്നായി പാട്ട്‌. ആരേലും ഒന്നു പാടി കേള്‍ക്കാന്‍ കാത്തിരിക്കുന്നു..

ബഹുവ്രീഹി said...

baijupprakaasaa,

nalla varikal..

ithonnu compose cheythu kulamaakkan ente kai tharikkunnunT..

ബൈജു (Baiju) said...

പാമരന്‍ മാഷേ, നന്ദി :)

ബഹുപ്രകാശാ: നന്ദി. കൈത്തരിപ്പു തീര്‍ത്തുകൊള്ളൂ, സന്തോഷം :)