Friday, April 18, 2008

മധുവഴിയും പൂവായ് വരൂ................

മധുവഴിയും പൂവായ് വരൂ................

Based on one of the minus tracks from Asianet...........

ഗാനരചന: ബൈജു
സംഗീതരചന (സഹായം): സിബി ആന്‍റ്റണി
ആലാപനം: ബിനു ആന്‍റ്റണി
===================================
മധുവഴിയും പൂവായ് വരൂ
മലര്‍മന്ദഹാസം നീ തരൂ
ഇളവെയില്‍ക്കതിരാടുന്നോ-
രീപുലര്‍വേളയില്‍

മൊഴിയഴകിന്‍ തേനൂറും
ഒരു പാട്ടിന്‍വരി പാടൂ
അതില്‍ മുഴുകീടാം ഞാനും
പ്രിയദേ നീ വരൂ

മലര്‍ ചിരിതൂകും വനിയില്‍
‍കുളിര്‍ പകരും പൂങ്കാറ്റോ
കുളിരിന്‍ പൂ ചൂടീടാന്‍
‍സഖി നീയെന്‍ ചാരെ വന്നിടൂ

നിന്നെത്തൊട്ടുണര്‍ത്താന്‍
‍നിറുകില്‍ത്തഴുകി നില്‍ക്കാന്‍
വിണ്ണിന്‍ കൈകള്‍ പോലേ
മഞ്ഞിന്‍ നീര്‍ക്കണങ്ങള്‍

തരിവളച്ചിരിമൊഴികള്‍
ഇവിടേയെന്‍ മനമാകേ
സ്മൃതിന്‍ പൂമരത്തണുവില്‍
പ്രിയസഖീ നീ വരൂ......................
===============================

2 comments:

ഗീതാഗീതികള്‍ said...

baiju, 2 ഗാനങ്ങള്‍ ഒരുമിച്ചു കേള്‍ക്കുന്നു ആദ്യഭാഗത്ത്.

ഗാനം നന്നായിരിക്കുന്നു.
പിന്നെ ഒരു രഹസ്യം (ഇപ്പോള്‍ പരസ്യമാക്കുന്നു). ഞാനും ഇതേ മൈനസ് ട്രാക്കിനു വേണ്ടി എഴുതിയിട്ടൂണ്ട്...
അതിനു പിന്നെ എന്തു സംഭവിച്ചു ബൈജു ?

ബൈജു (Baiju) said...

ഗീതേച്ച്യേ.....അതിനിയാരോടും പറയേണ്ടാ.

ഈ പാട്ട് റെക്കോഡ് ചെയ്തു കിട്ടുവാന്‍ ഒരുപാടുബുദ്ധിമുട്ടി....ഏഷ്യാനെറ്റില്‍നിന്നും മറുപടി "കചടതപ" , ഊം ഹും....

ഈ അടുത്തിടവരെ അവരുടെ സൈറ്റില്‍ പ്രസ്തുത പരിപാടിയുടെ പരസ്യം ഉണ്ടായിരുന്നു!!!!

നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ.... അല്ല

പകരം


"നഷ്ടവസന്തസ്ത്ഥലികളില്‍ നിന്നും
സമൃദ്ധവസന്തതടങ്ങളിലേക്കിളവറ്റു പറക്കും
പക്ഷികള്‍ പോലെ....." നമുക്കിനിയും മുന്നോട്ടു പോകാം.

-ബൈജു